¡Sorpréndeme!

മോഹൻലാലിനെതിരെ ആഞ്ഞടിച്ച് സംവിധായകൻ | filmibeat Malayalam

2017-11-13 875 Dailymotion

Dr.Biju gives reply to Mohanlal on his allegations.

മനപ്പൂർവ്വം ഒരു ആർട്ഹൌസ് സിനിമയില്‍ അഭിനയിക്കേണ്ട കാര്യമെനിക്കില്ലെന്നും സിനിമയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി പറയാൻ സംവിധായകന് സാധിച്ചില്ലെന്നുമുള്ള മോഹൻലാലിൻറെ വിമർശനത്തിന് മറുപടിയുമായി ഡോ.ബിജു. കഥ കേട്ടപ്പോള്‍ തനിക്ക് ചില ചോദ്യങ്ങളുണ്ടായിരുന്നു. അതിന് മറുപടി പറയാൻ ഡോ. ബിജുവിന് സാധിച്ചില്ല. കന്യകക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹൻലാല്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ മോഹൻലാലുമായി തിരക്കഥ സംബന്ധിച്ച് നടന്നത് പ്രാഥമിക ചർച്ചകള്‍ മാത്രമായിരുന്നുവെന്നും വലിയ രീതിയിലുള്ള ചർച്ചകള്‍ നടന്നില്ലെന്നുമായിരുന്നു ഡോ. ബിജു മംഗളം ഓണ്‍ലൈനോട് പറഞ്ഞത്. മറ്റ് പ്രൊജക്ടുകളുടെ തിരക്കിലായതുകൊണ്ട് ഇനിഷ്യല്‍ ഡിസ്കഷൻ മാത്രമാണ് നടന്നത്. തന്റെ സിനിമയില്‍ ആരഭിനയിച്ചാലും അത് കാണിക്കുന്നത് അന്താരാഷ്ട്ര വേദികളിലാണ്. അവിടെ ആർക്കും മോഹൻലാലിനെയും മമ്മൂട്ടിയെയും അറിയില്ലെന്നും ഡോ.ബിജു പറയുന്നു.